Hero Image

ആരോഗ്യം നിലനിർത്താൻ കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുക, എന്തെല്ലാം നിങ്ങൾക്ക് ലഭിക്കുമെന്നറിയണ്ടേ?

പഴ വർഗങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും മിക്കവർക്കും അതൊരു ശീലമാക്കാൻ ആലോചനയില്ല. എന്നാൽ ആരോഗ്യ വിദഗ്ധർ കൂടി പറയുന്നു അതൊരു ശീലമാക്കി എടുക്കാൻ. എന്തുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത് എന്നല്ലേ, അതിന് കാരണങ്ങൾ പലതാണ്.

പച്ചക്കറികളും പഴങ്ങളും ഹൃദയത്തിന് നല്ല ഭക്ഷണങ്ങളുടെ പര്യായമാണ്. പതിവായുള്ള പച്ചക്കറികളും പഴങ്ങളും നിങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ഒരു മികച്ച മാർഗം ഭക്ഷണത്തിൻ്റെ തുടക്കത്തിൽ തന്നെ അവ കഴിക്കുക എന്നതാണ്. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തിയുള്ള സാലഡ് ഉപയോഗിച്ച് ഭക്ഷണം ആരംഭിക്കുന്നത് നാരുകൾ നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.

പ്രതിദിനം 300 ഗ്രാം പച്ചക്കറികളും ഏകദേശം 100 ഗ്രാം ഫ്രഷ് പഴങ്ങളും കഴിക്കാൻ ഐ സി എം ആർ ശുപാർശ ചെയ്യുന്നു. പഴങ്ങൾ നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ്. പഴങ്ങൾ വെള്ളം, നാരുകൾ, വിറ്റാമിനുകൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ്. പഴങ്ങളിൽ കാണപ്പെടുന്ന പ്രകൃതിദത്ത പഞ്ചസാര നാരുകളുടെ സാന്നിധ്യം മൂലം സാവധാനത്തിൽ ദഹിപ്പിക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.

ഒരു ദിവസം കുറഞ്ഞത് ഒരു പഴമെങ്കിലും കഴിക്കുക. ഏതാണ്ട് നൂറു ഗ്രാം എന്ന് പറയാം. പഴച്ചാറുകൾ കഴിക്കുന്നത് നാരുകൾ ഇല്ലാത്തതിനാൽ പഴങ്ങൾക്ക് ആരോഗ്യകരമായ പകരമാവില്ല. അതുകൊണ്ട് പഴങ്ങൾ തന്നെ കഴിക്കുവാൻ കൂടുതൽ ശ്രദ്ധിക്കുക. അതിനർത്ഥം പഴച്ചാറുകൾ ഒഴിവാക്കണം എന്നല്ല കേട്ടോ. ആരോഗ്യകരമായ ജീവിതത്തിനും ശരീരത്തിനും നമുക്ക് പച്ചക്കറികളും പഴവർഗങ്ങളും തന്നെ വേണം

READ ON APP